വിവരസാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്തില്‍ അധ്യാപകര്‍ വിസ്മരിക്കപ്പെടുന്നു -ഡോ. ഖാദര്‍ മാങ്ങാട്‌

Posted on: 06 Sep 2015നീലേശ്വരം: വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റത്തില്‍ അധ്യാപകര്‍ വിസ്മരിക്കപ്പെട്ടുപോകുന്നതാണ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും സാംസ്‌കാരികത്തകര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥികളായ അധ്യാപകരുടെ സംഗമവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിന്‍സിപ്പല്‍ ഡോ. കെ.പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. വി.ഗോപിനാഥന്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍മാരെ ആദരിച്ചു. രാഘവന്‍ കുളങ്ങര അധ്യക്ഷത വഹിച്ചു. പി.വി. പുഷ്പജ സ്വാഗതവും ജനറല്‍ സെക്രട്ടറി നന്ദകുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു. പ്രൊഫ. കെ.പി.മാധവന്‍ നായര്‍, ഡോ. എം.കുമാരന്‍, ഡോ. വി.ഗംഗാധരന്‍, ഡോ. പി.വി.വിജയന്‍, ഡോ. ടി.എം.സുരേന്ദ്രനാഥ്, പി.വി.രാഘവന്‍, സി.പി.രാജീവന്‍, ഡോ. കെ.നസീമ, പി.എം.എം.മനോഹരന്‍, ഡോ. കെ.രാധാകൃഷ്ണന്‍ നായര്‍, സി.എച്ച്.സുലൈമാന്‍, രമാവതി കെ., എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. 1968 മുതല്‍ കോളേജില്‍ പഠിച്ചിറങ്ങി പിന്നീട് അധ്യാപകരായ പൂര്‍വ വിദ്യാര്‍ഥികള്‍ അധ്യാപക സംഗമത്തില്‍ പങ്കെടുത്തു.

More Citizen News - Kasargod