ചെര്‍ക്കളയില്‍ ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി തുറന്നു

Posted on: 06 Sep 2015ചെര്‍ക്കള: ചെങ്കള ഗ്രാമപ്പഞ്ചായത്ത് പണിത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി കെട്ടിടം മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷതവഹിച്ചു. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് ഐ.എസ്.ഒ. പ്രഖ്യാപനം പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. നിര്‍വഹിച്ചു.
കോരിക്കാര്‍മൂലയില്‍ പണിത എ.പി.ജെ.അബ്ദുല്‍ കലാം സ്മാരക സാംസ്‌കാരിക നിലയത്തിനും ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തിനും ആയുര്‍വേദ ആസ്​പത്രിക്കും വേണ്ടി നിര്‍മിച്ച കെട്ടിടങ്ങളും മന്ത്രി പി.കെ.അബ്ദുള്‍റബ്ബ് ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ മഹ്മൂദ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ മുഹമ്മദ് അഷറഫ്, ഷാഹിന സലിം, സഫിയ അബ്ദുള്‍റസാഖ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ള ഹാജി സ്വാഗതവും സെക്രട്ടറി എം.വത്സന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod