അപവാദപ്രചാരണം പിന്‍വലിക്കണം -സംയുക്ത ട്രേഡ് യൂണിയന്‍

Posted on: 06 Sep 2015തൃക്കരിപ്പൂര്‍: ദേശീയ പണിമുടക്ക് ദിവസം തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസ് ജീവനക്കാരനെ മര്‍ദിച്ചുവെന്നത് അപവാദ പ്രചാരണമാണെന്നും കള്ളക്കഥകള്‍ മെനഞ്ഞ് ട്രേഡ് യൂണിയന്‍ കൂട്ടായ്മയെ ഇല്ലാതാക്കുവാനുള്ള ശ്രമമാണിതെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കാള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഉത്തരവാദപ്പെട്ടവര്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിലയിരുത്തി പരാതി പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ വി.വി.വിജയന്‍ (എച്ച്.എം.എസ്.), ടി.പത്മനാഭന്‍ (ഐ.എന്‍.ടി.യു.സി.), പി.കുഞ്ഞമ്പു, എം.ഗംഗാധരന്‍ (എ.ഐ.ടി.യു.സി.), കെ.വി.ജനാര്‍ദനന്‍, പി.എ.റഹ്മാന്‍ (സി.ഐ.ടി.യു.) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Kasargod