സംസ്ഥാന ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

Posted on: 06 Sep 2015നീലേശ്വരം: സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ ഖൊ-ഖൊ ചാമ്പ്യന്‍ഷിപ്പ് ഉപ്പിലിക്കൈ ഗവ. എച്ച്.എസ്.എസ്. മൈതാനത്ത് തുടങ്ങി. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.ദിവ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബി.സത്യന്‍ എം.എല്‍.എ., സെക്രട്ടറി ജി.വി.പിള്ള, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്മാരായ പ്രഭാകരന്‍ വാഴുന്നോറൊടി, അനില്‍ വാഴുന്നോറൊടി, കൗണ്‍സിലര്‍മാരായ പി.വി.മോഹനന്‍, ടി.കുഞ്ഞിക്കൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍, ഡോ. പി.കെ.ജയരാജന്‍, കെ.വി.പുഷ്പ, കെ.കുമാരന്‍, സുധാകരന്‍ പനക്കൂല്‍, സുരേഷ് മോനാച്ച, സിന്ധു മധുരംകൈ, കെ.അബ്ദുള്‍സലാം, കെ.പി.ശ്രീധരന്‍, പി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച വൈകുന്നേരം ചാമ്പ്യന്‍ഷിപ്പ് സമാപിക്കും.

More Citizen News - Kasargod