മുന്നാട് കോളേജില്‍ ഗുരുവന്ദനം

Posted on: 06 Sep 2015മുന്നാട്: മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ അധ്യാപകദിനം ആഘോഷിച്ചു. പീപ്പിള്‍സ് സഹ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായ എം.ബി.എ. വിദ്യാര്‍ഥികളാണ് ബിരുദതലത്തില്‍ പഠിപ്പിച്ച അധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിച്ചത്.
കോളേജ് ഭരണസമിതി അംഗം പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ബി.സരിത്കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ലതിക, എം.ബി.എ. ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വി.കെ.സജിനി, എം.രാജേഷ്‌കുമാര്‍, സുരേഷ് പയ്യങ്ങാനം, എം.സുരേന്ദ്രന്‍, എ.കെ.നിഷ, കെ.ഷജി, ഇ.രണ്‍ജിത് കുമാര്‍, പി.ശുഭ, പി.ഷീബ, എം.ശ്രീശുഭ, പി.വി.ശ്രീകാന്ത്, എം.ജിതേഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ മണ്‍ചിരാത് തെളിച്ച് അധ്യാപകരെ വരവേറ്റു. സ്‌നേഹസമ്മാനങ്ങളും നല്കി.
ബി.സജിത്കുമാര്‍, മുഹമ്മദ് ജുനൈദ്, പി.എസ്.ജിതേഷ്, എം.സജ്‌ന, സജിന ടി.മോഹന്‍, എ.ഷീന, ടി.ധന്യ, ശ്രേയ, അനൂഷ മോഹന്‍ എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod