വൃക്ഷത്തൈ വിതരണം ചെയ്തു

Posted on: 06 Sep 2015മഞ്ചേശ്വരം: സാമൂഹിക വനവത്കരണ പരിപാടിയായ 'ആലില' പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക് കാര്‍ഷിക വികസന ബാങ്കിന്റെ നേതൃത്വത്തില്‍ വാമഞ്ചൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് പ്രഥമാധ്യാപിക ജയന്തിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു. 150-ഓളം കുട്ടികള്‍ക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ഗണപതി ഭട്ട്, ഉമ്മര്‍, ഖാദര്‍ സാഹിബ്, വിനായകന്‍ മാസ്റ്റര്‍, ജോയ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod