വിദ്യാര്‍ഥികളെ ഹൃദയത്തോടുചേര്‍ത്ത് അധ്യാപകര്‍

Posted on: 06 Sep 2015പൊയിനാച്ചി: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ അധ്യാപകരെ ആദരിച്ചു. അധ്യാപകര്‍ അവരെ ഹൃദയത്തോടുചേര്‍ത്ത് സന്തോഷം പങ്കിട്ടു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാര്‍ലമെന്റിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലെല 70-ല്‍പ്പരം അധ്യാപകരെ സ്‌നേഹോപഹാരം നല്കി ആദരിച്ചത്. സ്‌കൂള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഒപ്പം നടന്നു.
റിട്ട. പ്രഥമാധ്യാപകന്‍ കെ.എം.വേണുഗോപാലന്‍ മുഖ്യാതിഥിയായിരുന്നു. പി.ടി.എ. പ്രസിഡന്റ് ടി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൊയ്തീന്‍കുട്ടി ഹാജി, ഫൈനാര്‍ട്‌സ് കണ്‍വീനര്‍ ഫാത്തിമത്ത് മുബ്‌സീന, സ്‌കൂള്‍ ലീഡര്‍ അമല്‍ റോയി, പ്രഥമാധ്യാപിക പി.കെ.ഗീത, പ്രിന്‍സിപ്പല്‍ എം.മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റംഗങ്ങള്‍ ചടങ്ങില്‍ അധ്യാപകര്‍ക്ക് പൂക്കള്‍ സമ്മാനിച്ച് സന്തോഷം പങ്കിട്ടു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

More Citizen News - Kasargod