ആസിഫ് വധം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: 06 Sep 2015മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ട കോളനിയിലെ ആസഫി(27)നെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേരെ കര്‍ണാടക ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉപ്പള അട്ടഗോളിയിലെ റഫീഖ് (26), പൈവളിഗെ ബായിക്കട്ടയിലെ പി.പത്മനാഭന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൊലയില്‍ േനരിട്ട് പങ്കാളികളായ മൂന്നുപേരെക്കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലയാളികള്‍ സഞ്ചരിച്ച കാറും വെട്ടാനുപയോഗിച്ച വാളും പോലീസ് കണ്ടെടുത്തു. ആസ്ത് 30-ന് നാലുമണിക്കാണ് ആസിഫിനെ വെട്ടിക്കൊല്ലുകയും സുഹൃത്ത് പൈവളിഗെയിലെ റിയാസി(29)നെ വധിക്കാല്‍ ശ്രമിക്കുകയും ചെയ്തത്. റിയാസ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. കേസന്വേഷണം കഴിഞ്ഞദിവസം കര്‍ണാടക സിറ്റി ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലക്ക് കാരണമെന്നാണ് പോലീസ് നിഗമനം. കൊലയ്ക്ക് 10 ദിവസം മുമ്പ് ആസിഫിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘം റഫീഖിനെ വളഞ്ഞുവെച്ച് മര്‍ദിച്ചിരുന്ന. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്.

More Citizen News - Kasargod