നീര്‍ക്കയ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം മാര്‍ച്ചില്‍

Posted on: 06 Sep 2015



പൊയിനാച്ചി: കുണ്ടംകുഴി നീര്‍ക്കയ കോടോത്ത് തറവാട് വക വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം 2016 മാര്‍ച്ച് രണ്ടുമുതല്‍ നാലുവരെ നടക്കും. 2009-ലാണ് ഒടുവില്‍ ഇവിടെ വയനാട്ടുകുലവന്‍ ഉത്സവം നടന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് തെയ്യംകെട്ട് നടക്കുക.
ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.ഗംഗാധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഭാരവഹികള്‍: കോടോത്ത് വിജയന്‍ നായര്‍ തോരോത്ത് (ചെയ.), ഇ.മാധവന്‍ നായര്‍ പെരളം, ടി.അപ്പു ചേടിക്കുണ്ട് (വര്‍ക്കിങ് ചെയ.), ടി.കെ.ചോയി കളരിയടുക്കം (ജന.സെക്ര.), മധുസൂദനന്‍ കുറ്റിക്കോല്‍, ചന്ദ്രന്‍ ചരളില്‍, കോടോത്ത് അനില്‍ ഗോകുല, ബാലചന്ദ്രന്‍ നീര്‍ക്കയ (സെക്ര.), എം.ഗംഗാധരന്‍ നായര്‍ ദയ, കുണ്ടംകുഴി (ഖജാ.)

More Citizen News - Kasargod