അധ്യാപകരെ ആദരിച്ചു

Posted on: 06 Sep 2015നീലേശ്വരം: കേരള സാംസ്‌കാരിക പരിഷത്ത് ജില്ലാ കമ്മിറ്റി സാമൂഹിക സാംസ്‌കാരിക മേഖലയില്‍ സക്രിയമായി പ്രവര്‍ത്തിക്കുന്ന മികച്ച അധ്യാപകരെ അധ്യാപക ദിനത്തില്‍ല്‍ ആദരിച്ചു. കെ.നാരായണന്‍, തോമസ് പറമ്പകത്ത്, കെ.ബാലഗോപാലന്‍, കെ.കുമാരന്‍, കെ.സുജാത എന്നിവരെയാണ് ആദരിച്ചത്. സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ അധ്യാപകരെ പൊന്നാട അണിയിച്ചു. ജില്ലാ പ്രസിഡന്റ് മൂസ പാട്ടില്ലത്ത് അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ മുഖ്യപ്രഭാഷണം നടത്തി. കെ.നാരായണന്‍, കെ.ബാലഗോപാലന്‍, കെ.കുമാരന്‍, തോമസ് പറമ്പകത്ത്, എം.പി.ജോസഫ്, പ്രഭന്‍ നീലേശ്വരം, പി.വി.മൊയ്തീന്‍കുഞ്ഞി, നിയാസ് ഹൊസ്ദുര്‍ഗ്, ഭാസ്‌കരന്‍ ചാത്തമത്ത്, കെ.സുജാത എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod