പൊന്‍പുലരി ബോധവത്കരണ ക്യാമ്പ്

Posted on: 06 Sep 2015കാസര്‍കോട്: ജില്ലാ പോലീസും പൊതുവിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് പൊന്‍പുലരി പദ്ധതിയുടെ ഭാഗമായി പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊന്‍പുലരി ക്ലബ് സൈബര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. 'സൈബര്‍ ക്രൈം' എന്ന വിഷയത്തില്‍ കാസര്‍കോട് സൈബര്‍സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ പി.ആര്‍.ശ്രീനാഥ് ക്ലാസെടുത്തു. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകന്‍ പി.വേലായുധന്റെ നേതൃത്വത്തില്‍ സൈബര്‍ ചിത്രപ്രദര്‍ശനം നടത്തി. ക്യാമ്പ് പ്രമോദ് പെരിയ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകന്‍ വി.ജെ.സ്‌കറിയ, സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. പത്താംതരത്തിലെ 218 വിദ്യാര്‍ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

More Citizen News - Kasargod