പുലിപ്പേടിയില്‍ മലയോരം

Posted on: 06 Sep 2015രാജപുരം: മലയോരം വീണ്ടും പുലിപ്പേടിയില്‍. കള്ളാര്‍-ബളാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പൂടംകല്ല് ഓണി പ്രദേശവാസികളാണ് പുലിപ്പേടിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച പുലി ഇവിടെ ആടിനെ കൊന്നു. പ്രദേശത്തെ ആനിക്കുഴിക്കാട്ടില്‍ ജോസിന്റെ ആടിനെയാണ് ഇത്തവണ പുലി കടിച്ചുകൊന്നത്. ഇയാളുടെ ജോലിക്കാരന്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് ആടിനെ മേയ്ക്കുന്നതിനിടെ പുലി ചാടി വീണ് കടിച്ചു കൊണ്ടുപോവുകയായിരുന്നു. ഇതേ സ്ഥലത്തു നിന്ന് കഴിഞ്ഞ ദിവസം മറ്റൊരു ആടിനെയും പുലി പിടിച്ചിരുന്നു. വിവരമറിഞ്ഞ് പരപ്പ ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസില്‍ നിന്ന് വനപാലകരെത്തി പ്രദേശവാസികളുടെ പരാതികേട്ട് തിരിച്ചു പോയതല്ലാതെ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ തുടങ്ങിയതോടെ ഇതിനെ കൂട് വെച്ച് പിടിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതേ പ്രദേശത്താണ് ആറുമാസങ്ങള്‍ക്കുമുന്‍പ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

More Citizen News - Kasargod