സി.പി.എമ്മും ബി.ജെ.പി.യും യുവത്വത്തെ കുരുതികൊടുക്കുന്നു- സതീശന്‍

Posted on: 06 Sep 2015കാസര്‍കോട്: കൊലപാതക രാഷ്ട്രീയത്തിലൂടെ സി.പി.എമ്മും ബി.ജെ.പി.യും യുവത്വത്തെ കുരുതികൊടുത്തുകൊണ്ടിരിക്കുകയാണെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ എം.എല്‍.എ. പറഞ്ഞു. ഇന്ദിരാജി കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളെ സംഘര്‍ഷവേദിയാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും ഒഴിഞ്ഞുമാറാനാവില്ല. അക്രമത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികളുടെ നേതാക്കളെ തുറുങ്കിലടച്ചുകൊണ്ടേ അക്രമത്തിന് അറുതി വരുത്താനാകൂ എന്ന അവസ്ഥയാണിന്ന്- സതീശന്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ വൊര്‍ക്കഡലു, അഡ്വ.കെ.വിനോദ്കുമാര്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, കല്ലറ ചന്ദ്രശേഖര റാവു, സോമശേഖര ഷേണി, രാജേഷ് പുല്ലൂര്‍, മനാഫ് നുള്ളിപ്പാടി, സന്തോഷ് മാത്യു, അഡ്വ.ജിതേഷ്ബാബു, ജയദേവന്‍, ഉമേശന്‍, ഇംഗ്ലീഷ് അഷറഫ്, ഹമീദ്, അഡ്വ.എം.വിനോദ്കുമാര്‍, എം.വി.രാജീവന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായധന വിതരണം വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Kasargod