നിക്ഷേപക സംഗമം

Posted on: 06 Sep 2015കാസര്‍കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ താലൂക്കുതലത്തില്‍ നിക്ഷേപകസംഗമം സംഘടിപ്പിക്കും. വിദ്യാനഗര്‍ ചെറുകിട വ്യവസായ അസോസിയേഷന്‍ ഹാളില്‍ സപ്തംബര്‍ 10-ന് 10 മണിക്ക് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി.രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സംഗമം ഉദ്ഘാടനംചെയ്യും. താത്പര്യമുള്ള നിക്ഷേപകരും നവസംരംഭകരും രാവിലെ 9.30ന് മുമ്പ് എത്തണം. ഫോണ്‍: 04994 256110, 9446426283.

More Citizen News - Kasargod