ജോബ് ക്ലബ്ബുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം

Posted on: 06 Sep 2015കാസര്‍കോട്: ജോബ് ക്ലബ്ബുകള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ സപ്തംബര്‍ ഏഴിനുമുമ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ അപേക്ഷനല്കണം. ജോബ് ക്ലബ്ബുകള്‍ക്ക് 10 ലക്ഷം രൂപ വരെയും സ്വയംതൊഴിലിനായി വ്യക്തികള്‍ക്ക് ഒരു ലക്ഷം രൂപവരെയും വായ്പ ലഭിക്കും. സ്ത്രീകള്‍ക്കുമാത്രമായുള്ള ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിധവകള്‍, വിവാഹമോചിതര്‍, ഏഴുവര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ തുടങ്ങിയവര്‍ക്ക് 50,000 രൂപവരെ വായ്പ ലഭിക്കും. വായ്പകള്‍ക്ക് സബ്‌സിഡിയും ലഭിക്കുന്നതാണ്. അപേക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച കമ്മിറ്റിയോഗം സപ്തംബര്‍ ഏഴിന് ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് (04994 255582), ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് 04672 209068.

More Citizen News - Kasargod