വൃക്ക മാറ്റിവെക്കാന്‍ സഹായംതേടുന്നു

Posted on: 06 Sep 2015വെള്ളരിക്കുണ്ട്: ഇരുവൃക്കകളും തകരാറിലായ യുവാവ് അത്യാസന്നനിലയില്‍ ചികിത്സാസഹായം തേടുന്നു. വെസ്റ്റ് എളേരി ചെന്നടുക്കത്തെ വാഗശേരി ജോസഫിന്റെയും ടോളിയുടെയും മകന്‍ മനു ജോസഫ് (25)ആണ് ഉദാരമതികളുടെ സഹായം കാക്കുന്നത്.
ചെറുപ്പത്തിലേ വൃക്കരോഗംബാധിച്ച മനു ആറുവര്‍ഷമായി പരിയാരം മെഡിക്കല്‍കോളേജില്‍ ഡയാലിസിസ് നടത്തിയാണ് ജീവന്‍നിലനിര്‍ത്തുന്നത്. വൃക്കമാറ്റിവെക്കണമെന്നാണ് ഇപ്പോള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പിതാവ് ജോസഫ് വൃക്ക നല്കാന്‍ തയ്യാറുണ്ട്. 10 ലക്ഷത്തോളം രൂപ ഇതിന് ചെലവു വരും. ഇത്രയുംതുക കണ്ടെത്തുന്നതെങ്ങനെയെന്നറിയാതെ കുഴങ്ങുകയാണ് കുടുംബം. കൂലിപ്പണിയെടുത്തുകഴിയുന്ന ജോസഫ് നാട്ടുകാരുടെ സഹായത്തോടെയാണ് ഇത്രയുംനാള്‍ ചികിത്സതുടര്‍ന്നത്. കാരുണ്യ പദ്ധതിയില്‍നിന്ന് രണ്ടുലക്ഷം രൂപ കിട്ടിയിരുന്നു.
മനുവിന്റെ വൃക്കമാറ്റിവെക്കലിന് തുകകണ്ടെത്താന്‍ മാലോത്ത് ചികിത്സാസമിതി രൂപവത്കരിച്ചു. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ചെയര്‍മാനും വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോമിച്ചന്‍ കാഞ്ഞിരമറ്റം കണ്‍വീനറുമാണ്. ജോസഫിന്റെയും ചികിത്സാസമിതി ഭാരവാഹികളുടെയും പേരില്‍ എസ്.ബി.ഐ. വെള്ളരിക്കുണ്ട് ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പര്‍: 20182821688. ഫോണ്‍: 9447649713, 9447489272, 9446659271.

More Citizen News - Kasargod