മന്ത്രി സദാനന്ദ ഗൗഡയ്ക്ക് കരിങ്കൊടി

Posted on: 05 Sep 2015മംഗളുരു: നേത്രാവതി നദിയുടെ ഗതിമാറ്റുന്ന യത്തിനഹോളെ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍ മുമ്പോട്ട് നീങ്ങവെ പദ്ധതിക്കെതിരെ പ്രക്ഷോഭവുമായി കോളേജ് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങി. ഓള്‍ കോളേജ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ബാനറില്‍ സമരരംഗത്തിറങ്ങിയ വിദ്യാര്‍ഥികള്‍ ഹംപന്‍കട്ടയില്‍ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ വഴിതടഞ്ഞു.
നേത്രാവതി നദിയുടെ ഗതിമാറ്റം നടത്തുന്ന യത്തിനഹോളെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം നല്‍കിയത് ഡി.വി.സദാനന്ദ ഗൗഡ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളം നല്‍കുന്നത് തുല്യനീതി ഉറപ്പുവരുത്തലാണെന്നും താന്‍ ഈ പദ്ധതികാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വെള്ളിയാഴ്ച മംഗളൂരുവിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എസ്.ഡി.എം. ലോ കോളേജില്‍ സ്റ്റുഡന്റ്‌സ് ബാര്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര നിയമമന്ത്രിയെ സഹ്യാദ്രി സംരക്ഷണ സഞ്ചയത്തിന്റെ നേതൃത്വത്തില്‍ കരിങ്കൊടി കാട്ടി.

More Citizen News - Kasargod