തായന്നൂര്‍ ഗവ. എച്ച്.എസ്.എസ്. കെട്ടിടം ഉദ്ഘാടനംചെയ്തു

Posted on: 05 Sep 2015നീലേശ്വരം: തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനായി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ മണ്ഡല വികസനനിധി ഉപയോഗിച്ച് ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം നാടിന് സമര്‍പ്പിച്ചു.
ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ഗോപാലന്‍ അധ്യക്ഷതവഹിച്ചു. സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി ലബോറട്ടറികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണനും ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്തംഗം ജോസ് ജോസഫ് ജൈവ പച്ചക്കറി വിത്തുവിതരണം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ സി.രാധ, പി.ഗംഗാധരന്‍, പി.ഉത്തമശ്ലോകന്‍, സ്‌കൂള്‍ പ്രഥമാധ്യപകന്‍ പി.ടി.വിജയന്‍, ബിനോയ് ആന്റണി, ടി.കൃഷ്ണന്‍, മുസ്തഫ തായന്നൂര്‍, പി.ഭരതന്‍ പോര്‍ക്കളം, വി.കെ.അരുണ്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പി.കെ.ബാബു, കെ.വി.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod