ഗവേഷണഫലങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ സാധിക്കണം -മന്ത്രി കെ.പി.മോഹനന്‍

Posted on: 05 Sep 2015റുവത്തൂര്‍: കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ ഫലം കര്‍ഷകര്‍ക്ക് മുതല്‍കൂട്ടാവണ്ടേതുണ്ടെന്നും ഗവേഷണ ഫലങ്ങള്‍ കര്‍ഷകരിലെത്തിക്കാന്‍ സാധിക്കണമെന്നും കൃഷിമന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിനകത്ത് നവീകരിച്ച ടി.എസ്.തിരുമുമ്പ് കാര്‍ഷിക സാംസ്‌കാരിക പഠന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരമേഖലാ ഗവേഷണകേന്ദ്രത്തില്‍ പണിത മൃഗസംരക്ഷണ വിഭാഗം ഓഫീസ് കം ലബോറട്ടറിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
പി.കരുണാകരന്‍ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി.രമണി, എം.ബാലകൃഷ്ണന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍, ഡോ.ജോര്‍ജ്കുട്ടി, ഡോ.വി.ആര്‍.രാമചന്ദ്രന്‍, ഡോ.പി.വി.ബാലചന്ദ്രന്‍, ഡോ.കെ.അബ്ദുള്‍ കരിം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod