കേരളീയതയുടെ മുഖം നഷ്ടപ്പെടുന്നത് ദുരന്തസൂചന: സുഗതകുമാരി

Posted on: 05 Sep 2015തിരുവനന്തപുരം: മുഖം വികൃതമാകുന്ന നിലയില്‍ കേരളീയ സംസ്‌കാരം പണയ വസ്തുവായി തീരുന്നത് ആസന്നമായ ദുരന്തത്തിന്റെ സൂചനയെന്ന് സുഗതകുമാരി പറഞ്ഞു. കാസര്‍കോട് ആസ്ഥാനമായ നാടന്‍ കലാ ഗവേഷണ പാഠശാലയുടെ മൂന്നാമത് സംസ്ഥാനതല അവാര്‍ഡ് ദാനം തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി.
കലസാഹിത്യസേവന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കാനായി കുഞ്ഞിരാമന്‍, എം.കമലാസനന്‍, ബാലകൃഷ്ണന്‍ കേവീസ് എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ സുഗതകുമാരി വിതരണം ചെയ്തു. പാഠശാല ചെയര്‍മാന്‍ ചന്ദ്രന്‍മുട്ടത്ത് അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട്, സജീവന്‍ വെങ്ങാട്ട്, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod