കര്‍ഷകരുടെ പലിശ ഒഴിവാക്കണം -സ്വതന്ത്ര കര്‍ഷകസംഘം

Posted on: 05 Sep 2015കാസര്‍കോട്: കാര്‍ഷികാവശ്യങ്ങള്‍ക്കുവേണ്ടി ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കര്‍ഷകരുടെ പലിശ ഒഴിവാക്കണമെന്ന് സ്വതന്ത്ര കര്‍ഷകസംഘം ജില്ലാ പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭവും പലവിധ രോഗങ്ങളും വന്യജീവി ആക്രമണവുംമൂലം കൃഷിനശിച്ച കര്‍ഷകരെ ദ്രോഹിക്കുന്ന ബാങ്ക് അധികൃതരുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. എം.കുഞ്ഞാമ്മദ് പുഞ്ചാവി അധ്യക്ഷത വഹിച്ചു. കെ.ബി.മുഹമ്മദ്കുഞ്ഞി, കല്ലട്ര അബ്ദുല്‍ഖാദര്‍, സി.എം.എ.ഖാദര്‍ ഹാജി, സി.എ.അബ്ദുല്ലകുഞ്ഞി, സി.കെ.പി.അഹമ്മദ്കുഞ്ഞി ഹാജി, ബി.എച്ച്.അബ്ദുല്‍ഹമീദ്, കെ.ഹുസൈനാര്‍ പടന്ന, ഹസന്‍ നെക്കര എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod