മലയാളം മറക്കുന്ന മലയാളിയെക്കുറിച്ച് പ്രസംഗിച്ച് ജോമിന്‍ ഒന്നാമനായി

Posted on: 05 Sep 2015ചിറ്റാരിക്കാല്‍: സംസ്ഥാന ടി.ടി.ഐ. കലോത്സവത്തില്‍ പ്രസംഗത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത് കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യിലെ അധ്യാപക വിദ്യാര്‍ഥിയായ ജോമിന്‍ ജോര്‍ജ്. മലയാളം മറക്കുന്ന മലയാളി എന്നതായിരുന്നു പ്രസംഗത്തിനുള്ള വിഷയം. വിഷയത്തെക്കുറിച്ച് സംസാരിച്ച ജോമിന്‍ ജോസഫ് തന്റെ പ്രസംഗത്തിലുടനീളം കേരള സമൂഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ പ്രേമത്തെക്കുറിച്ചും മലയാളത്തെ നിരാകരിക്കുന്നതിനെക്കുറിച്ചും വാചാലനായി. പ്രസംഗം ഒരു മത്സരയിനം എന്നതിനെക്കാളേറെ ശ്രോതാക്കള്‍ക്ക് ഹൃദ്യമാക്കാന്‍ ജോമിന് കഴിഞ്ഞു. പ്രഭാഷണത്തിലും ഒന്നാംസ്ഥാനം ജോമിന് ലഭിച്ചു.

More Citizen News - Kasargod