വീടുകള്‍ കുത്തിത്തുറന്ന് ആഭരണവും പണവും കവര്‍ന്നു

Posted on: 05 Sep 2015മഞ്ചേശ്വരം: രണ്ട് വീടുകള്‍ കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു. മിയാപദവ് തലക്കളയില്‍ സുഹ്‌റയുടെ വീട്ടില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണവും 6000 രൂപയും മോഷ്ടിച്ചു. അഞ്ചുദിവസമായി ബന്ധുവീട്ടിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാവിലെ തിരിച്ചുവന്നപ്പോഴാണ് വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമാണ് നഷ്ടമായത്.
ഉദ്യോവറിലെ റെയില്‍വേ ഗേറ്റിനുസമീപം താമസിക്കുന്ന സഫൂറയുടെ വീട് കുത്തിത്തുറന്ന് 25000രൂപ കവര്‍ന്നു വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു കവര്‍ച്ച. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നും പെട്രോള്‍ ഊറ്റിയെടുത്തിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്തി.

More Citizen News - Kasargod