ഓണം ആഘോഷിച്ചു

Posted on: 05 Sep 2015പനജി: ഗോവയിലെ വാസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ.) ഓണാഘോഷം നടത്തി.
കെ.സി.എ. പ്രസിഡന്റ് ടി.രവിശങ്കര്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് എം.വാസുദേവന്‍, സെക്രട്ടറി പ്രഭാകരന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. ശശികലാ ശങ്കരനാരായണന്റെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിച്ചു.
ഓണസദ്യയില്‍ മന്ത്രി മിലിന്ത് നായ്ക്, എം.എല്‍.എ. കാര്‍ലോസ് അല്‍മൈഡ, മര്‍മഗോവ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ സിറില്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod