'തുളു ഭാഷയും സംസ്‌കാരവും' പുസ്തകം പ്രകാശനംചെയ്തു

Posted on: 05 Sep 2015കാസര്‍കോട്: ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ തുളുഭാഷയെ ഉള്‍പ്പെടുത്തുന്നതിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ പറഞ്ഞു. തുളുനാട് മഹത്തരമാണെന്നും തുളുനാടിന്റെ മുഖമുദ്രതന്നെ തെയ്യങ്ങളെയും കാര്‍ഷിക സംസ്‌കൃതിയെയും ഉള്‍ക്കൊള്ളുന്നാതാണെന്നും കേന്ദ്ര നിയമകാര്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് 'തുളുഭാഷയും സംസ്‌കാരവും' എന്ന പുസ്തകം കളക്ടര്‍ പി. എസ്.മുഹമ്മദ്‌സഗീറിന് നല്കി പ്രകാശനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയ മറ്റൊരു പുസ്തകമായ 'കാസര്‍കോട് മതസൗഹാര്‍ദ ചിഹ്നങ്ങള്‍' മന്ത്രി കെ.പി.മോഹനന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി.രാജ്‌മോഹനന് നല്കി പ്രകാശനംചെയ്തു. പി.കരുണാകരന്‍ എം.പി.ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ആമുഖഭാഷണം നടത്തി. ഡോ.! സി.ബാലന്‍ പുസ്തകങ്ങള്‍ പരിചയപ്പടുത്തി. സുനിത ബൈപ്പാടിത്തായയുടെ നേതൃത്വത്തിലുള്ള സംഘം തുളു സ്വാഗതഗാനം ആലപിച്ചു.

More Citizen News - Kasargod