എം.എസ്.എഫ്. കുടുംബസഹായഫണ്ട് നല്കി

Posted on: 05 Sep 2015കാഞ്ഞങ്ങാട്: കൊല്ലപ്പെട്ട എട്ടുവയസ്സുകാരന്‍ ഫഹദിന്റെ കുടുംബത്തില്‍ ആശ്വാസമറിയിക്കാന്‍ എത്തിയപ്പോള്‍ത്തന്നെ എം.എസ്.എഫുകാര്‍ കരുതിയതാണ് ഫണ്ട് സ്വരൂപിച്ചുനല്കാന്‍. അപ്പോള്‍ത്തന്നെ വാട്‌സ് ആപ്പില്‍ കൂട്ടായ്മയുണ്ടാക്കി പ്രചാരണപ്രവര്‍ത്തനവും നടത്തി. സ്‌കൂള്‍കൂട്ടികള്‍ മുതല്‍ കോളേജ്വിദ്യാര്‍ഥികള്‍വരെയുള്ളവര്‍ തങ്ങളെക്കൊണ്ട് കഴിയാവുന്നതുക ഫണ്ടിലേക്ക് നല്കി. കഴിഞ്ഞദിവസം കല്ല്യോട്ടെ ഫഹദിന്റെ കുടുംബത്തിലെത്തി എം.എസ്.എഫ്. നേതാക്കള്‍ തുകകൈമാറി. ജില്ലാ വൈസ് പ്രസിഡന്റ് സാദിഖുല്‍അമീന്‍, ജില്ലാ സെക്രട്ടറി ജാഫര്‍ കല്ലംചിറ, മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി, എ.പി.റംഷീദ്, സഫ്വാന്‍, അനീസ്, റംഷീദ്, സെയ്ദ് എന്നിവരില്‍നിന്ന് ഫഹദിന്റെ പിതാവ് തുക ഏറ്റുവാങ്ങി.

More Citizen News - Kasargod