വി.മുരളീധരന്‍ സന്ദര്‍ശിച്ചു

Posted on: 05 Sep 2015രാജപുരം: കാലിച്ചാനടുക്കം കായക്കുന്നില്‍ സി.പി.എം. പ്രവര്‍ത്തകന്‍ സി.നാരായണന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന അക്രമത്തില്‍ വീട് നഷ്ടപ്പെട്ടവരെയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പുഷ്പരാജിന്റെ കുടുംബാഗങ്ങളേയും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ സന്ദര്‍ശിച്ചു. വീട് നഷ്ടപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്‍ വിജയനും കുടുംബത്തിനും അദ്ദേഹം സഹായം ഉറപ്പുനല്കി. പുഷ്പരാജിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും പാര്‍ട്ടി ചെയ്യുമെന്നും വി.മുരളീധരന്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, ദേശീയസമിതി അംഗം എം.സഞ്ജീവ ഷെട്ടി, സംസ്ഥാനസമിതി അംഗം പി.രമേശ്, ജില്ലാ സെക്രട്ടറി നഞ്ചില്‍ കുഞ്ഞിരാമന്‍, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്.കെ.കുട്ടന്‍, ഇ.കൃഷ്ണന്‍, സുധാമ ഗോസാഡ, കെ.പ്രേമരാജ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

More Citizen News - Kasargod