നീലേശ്വരം കാമ്പസ്സില്‍ എട്ട് ദിവസത്തെ മാധ്യമ സെമിനാര്‍

Posted on: 05 Sep 2015നീലേശ്വരം: കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരത്തെ പി.കെ.രാജന്‍ സ്മാരകകാമ്പസ്സില്‍ എട്ട് ദിവസത്തെ മാധ്യമ സെമിനാറിന് ചൊവ്വാഴ്ച തുടക്കമാകും. കണ്ണൂര്‍ ആകാശവാണിയുടെ സഹകരണത്തോടെ മലയാള വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്ച 10 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മാധ്യമങ്ങളും സാഹിത്യവും എന്ന വിഷയത്തില്‍ പികെ.രാജശേഖരന്‍ ക്ലാസെടുക്കും. ഒമ്പതിന് 10 മണിക്ക് സന്തോഷ് മാനിച്ചേരി (നവമാധ്യമാധ്യമങ്ങളിലെ ഭാഷ, സാഹിത്യം), ജിക്കു വര്‍ഗീസ് ജേക്കബ്ബ്(ഇന്റര്‍നെറ്റും മാധ്യമപ്രവര്‍ത്തനവും), 10ന് 10 മണിക്ക് എന്‍.പി.രാജേന്ദ്രന്‍(മാധ്യമം, ഭരണകൂടം, ആഗോളവത്കരണം), വൈകിട്ട് ശ്രീകുമാര്‍ മുഖത്തല( സാമൂഹ്യപരിണാമവും മലയാള നാടകവും) എന്നിവര്‍ പ്രഭാഷണം നടത്തും.
11ന് കെ.വി.ശരത്ചന്ദ്രന്‍(റേഡിയോ നാടകം), പ്രദീപ് പാമ്പിരിക്കുന്ന്(ചലച്ചിത്രഗാനവും കേരളീയാധുനികതയും), 12ന് ജോസ് കെ.മാനുവല്‍( തിരക്കഥാ സാഹിത്യവും സിനിമയും), ഷാജി ജേക്കബ്ബ്( മാധ്യമവും പൊതുമണ്ഡലവും), 13ന് സി.എസ്.വെങ്കിടേശ്വരന്‍(വാര്‍ത്താ ടി.വി.യുടെ സാങ്കേതികതയും രാഷ്ട്രീയവും), ഇ.സേതുമാധവന്‍ (ടി.വി.ഡോക്യുമെന്ററിയും ടെലിഫിലിമും), 14ന് ജി.സാജന്‍( മാധ്യമങ്ങളും വികസന രാഷ്ട്രീയവും), എ.സഹദേവന്‍(സിനിമ, കല, സാങ്കേതികത, സംസ്‌കാരം) എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും.
15ന് ചൊവ്വാഴ്ച നടക്കുന്ന സമാപന സമ്മേളനം സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ.എ.അശോകന്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ബാബു ചാത്തോത്ത് എന്നിവര്‍ പ്രസംഗിക്കും.

More Citizen News - Kasargod