രോഗികള്‍ക്ക് സഹായഹസ്തവുമായി സാരഥിയുടെ പ്രവര്‍ത്തകര്‍

Posted on: 04 Sep 2015പെരിയ: അവശതയനുഭവിക്കുന്ന രോഗികള്‍ക്ക് സാന്ത്വനമേകി സാരഥി യു.എ.ഇ. കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ അഖിലകേരള യാദവസഭയുടെ ഗള്‍ഫ് കമ്മിറ്റിയായ സാരഥി യു.എ.ഇ.യുടെ പ്രവര്‍ത്തകരാണ് ചികിത്സാസഹായവുമായി എത്തിയത്. കല്ല്യോട്ട് ഭഗവതിക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ സാരഥി സെക്രട്ടറി കെ.വി.ജനാര്‍ദനന്‍ ചികിത്സാസഹായം വിതരണം ചെയ്തു. മാതൃകാ ജൈവകര്‍ഷകന്‍ പുല്ലൂര്‍ തടത്തിലെ െക.വി.സുകുമാരനെ ആദരിച്ചു. അഖിലകേരള യാദവ സഭ സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.രമേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കല്ല്യോട്ട് ഭഗവതിക്ഷേത്ര കഴകം പ്രസിഡന്റ് കെ.കൃഷ്ണന്‍ താന്നിക്കാല്‍ അധ്യക്ഷതവഹിച്ചു. യാദവസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വയലപ്രം നാരായണന്‍, കേളുമാസ്റ്റര്‍, എം.കെ.കൃഷ്ണന്‍, ബാബു കുന്നത്ത്, സത്യനാരായണന്‍, ചന്ദ്രന്‍ പെരിയ, എം.കെ.സുനന്ദന്‍, ശാരദ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod