അധ്യാപകദിനാഘോഷം

Posted on: 04 Sep 2015നീലേശ്വരം: രാമരം റസിഡന്റ്‌സ് അസോസിയേഷന്‍ സപ്തംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് തട്ടാച്ചേരി വടയന്തൂര്‍ കഴകം സ്റ്റേജില്‍ അധ്യാപകദിനം ആഘോഷിക്കും. പ്രസിഡന്റ് കെ.മോഹനന്റെ അധ്യക്ഷതയില്‍ നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്യും. അധ്യാപകരായ പി.ദാമോദരന്‍, രാമരം മുഹമ്മദ്, പി.കെ.കുഞ്ഞിരാമന്‍, ഇ.കെ.രാഘവന്‍, കെ.സുമിത്ര, പി.എ.ലൈല എന്നിവരെ ആദരിക്കും.
ടി.എം.വിഷ്ണു നമ്പീശന്‍ സ്മാരക ട്രസ്റ്റും ജില്ലാ സര്‍വോദയ മണ്ഡലം ആചാര്യകുലവും ഗാന്ധിയന്‍ പഠനകേന്ദ്രവും സപ്തംബര്‍ അഞ്ചിന് അധ്യാപകദിനം ആഘോഷിക്കും. ഉച്ചയ്ക്ക് 2.30-ന് നീലേശ്വരം രാജാസ് എച്ച്.എസ്.എസ്സില്‍ നടക്കുന്ന ചടങ്ങില്‍ എം.അബ്ദുള്‍റഹിമാന്‍ പ്രഭാഷണം നടത്തും.

More Citizen News - Kasargod