അനുശോചിച്ചു

Posted on: 04 Sep 2015തൃക്കരിപ്പൂര്‍: ഇളമ്പച്ചിയിലെ റിട്ട. പ്രഥമാധ്യാപകന്‍ ടി.പി.പദ്മനാഭന്റെ നിര്യാണത്തില്‍ അനുശോചിച്ച് മെട്ടമ്മല്‍ ജി.എല്‍.പി. സ്‌കൂളിന് അവധിനല്കി. സ്‌കൂളില്‍ നടന്ന അനുശോചനയോഗത്തില്‍ വി.കെ.ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.ശശി, എം.ലക്ഷ്മണന്‍, കെ.പുരുഷോത്തമന്‍, ഇ.വി.പ്രകാശന്‍, പി.ജഗദീശന്‍ എന്നിവര്‍ സംസാരിച്ചു. കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സൗത്ത് തൃക്കരിപ്പൂര്‍ യൂണിറ്റും അനുശോചിച്ചു. എം.പി.ഭാസ്‌കരന്‍ അധ്യക്ഷനായിരുന്നു. പി.കെ.മാധവന്‍ നായര്‍, കെ.മാധവന്‍ നായര്‍, ഒ.ജാനകി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod