ലയണ്‍സ് ക്ലൂബ് പെന്‍ഷന്‍ പദ്ധതി ഈ മാസം തുടങ്ങും

Posted on: 04 Sep 2015നീലേശ്വരം: ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് ലയണ്‍സ് ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ സപ്തംബര്‍ മുതല്‍ പെന്‍ഷന്‍ പദ്ധതി ആരംഭിക്കും. പ്രതിമാസം 500 രൂപവീതം ഒരുവര്‍ഷക്കാലം പട്ടിണികിടക്കുന്ന 500 പാവപ്പെട്ടവര്‍ക്കാണ് 'വഴികാട്ടി' എന്ന പേരില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നത്. നീലേശ്വരം നോര്‍ത്ത് ലയണ്‍സ് ക്ലബ്ബിലെ ഗവര്‍ണറുടെ ഔദ്യോഗിക സന്ദര്‍ശനവേളയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.സുജിത്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. ക്ലൂബ്ബിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ ഉദ്ഘാടനംചെയ്തു. അഡീഷണല്‍ ജില്ലാ സെക്രട്ടറി ഡോ. എസ്.രാജീവ്, റീജണല്‍ ചെയര്‍പേഴ്‌സണ്‍ വി.ബാലന്‍, സോണ്‍ ചേയര്‍പേഴ്‌സണ്‍ ടി.ജാഫര്‍, ജില്ലാ ചെയര്‍മാന്മാരായ ഇ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, എം.മൂസ, ഗോപിനാഥന്‍ മുതിരക്കാല്‍, ക്ലൂബ് സെക്രട്ടറി എന്‍.കെ.പ്രവീണ്‍കുമാര്‍, എന്‍.ഐ.ഹൈദരാലി, സി.സതീശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod