യെച്ചൂരിക്ക് ചെറുവത്തൂരില്‍ ഉജ്ജ്വല സ്വീകരണം

Posted on: 04 Sep 2015ചെറുവത്തൂര്‍: ചെമ്പട്ടണിഞ്ഞ ജനസാഗരം ചെറുവത്തൂരില്‍ ആദ്യമായെത്തിയ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വരവേറ്റു. നേരത്തേ നിശ്ചയിച്ചതില്‍നിന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് നേതാവെത്തിയതെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തിനു കുറവുണ്ടായില്ല. ഉച്ചമുതല്‍ ചെറുവത്തൂരിലേക്കെത്തിയ പ്രവര്‍ത്തകര്‍ നേരത്തേ വേദിക്ക് മുന്നില്‍ സ്ഥാനംപിടിച്ചു. യെച്ചൂരിയുടെ സഹോദരീ സഹോദരന്മാരെ, സഖാക്കളേയെന്ന് മലയാളത്തിലുള്ള തുടക്കം പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
ചുവപ്പ് വോളന്റിയര്‍മാര്‍ റൂട്ട് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കേരളീയവസ്ത്രം ധരിച്ച വനിതകളും ചുവപ്പ് വോളന്റിയര്‍മാരും നേതാക്കളും ചേര്‍ന്ന് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ യെച്ചൂരിയെ സ്വീകരിച്ച് എ.കെ.ജി.ഭവനിലേക്ക് ആനയിച്ചു.

More Citizen News - Kasargod