തായന്നൂര്‍ ഗവ. എച്ച്.എസ്.എസ്. കെട്ടിടം ഉദ്ഘാടനം ഇന്ന്‌

Posted on: 04 Sep 2015നീലേശ്വരം: തായന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുവേണ്ടി ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ.യുടെ മണ്ഡല വികസനനിധിയില്‍ നിന്നുള്ള ഒരുകോടി രൂപ ചെലവില്‍ നിര്‍മിച്ച ഇരുനിലക്കെട്ടിടം വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും. ഏഴുവര്‍ഷംമുന്പ് തായന്നൂര്‍ ഹൈസ്‌കൂള്‍കെട്ടിടത്തില്‍ ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് നാളിത്!വരെ കെട്ടിടസൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ഹൈസ്‌കൂള്‍ കെട്ടിടത്തിലായിരുന്നു ഏഴുവര്‍ഷവും ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. കെട്ടിടം ഉദ്ഘാടനംചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി അധ്യക്ഷതവഹിക്കും. വിവിധ ലബോറട്ടറികള്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസും പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod