കല്പക കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം 5, 6 തീയതികളില്‍

Posted on: 04 Sep 2015പനജി: ഗോവയിലെ ബിച്ചോളിം കല്പക കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ സപ്തംബര്‍ അഞ്ച്, ആറ് തീയതികളില്‍ മഹാമായ ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. കുട്ടികളുടെ വിവിധ കലാപരിപാടികള്‍, കലാമത്സരങ്ങള്‍, ക്വിസ് മത്സരം, പൂക്കളമത്സരം എന്നിവ ഉണ്ടാകും.
ഗോവ മുഖ്യമന്ത്രി ലക്ഷ്മീകാന്ത് പാര്‍സേക്കര്‍ മുഖ്യാതിഥിയായിരിക്കും. നരേഷ് സാള്‍ എം.എല്‍.എ. വിശിഷ്ടാതിഥിയായിരിക്കും. ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കും. ഓണസദ്യക്കുശേഷം കൊച്ചി മരട് 'നാട്ടുകൂട്ടം' അവതരിപ്പിക്കുന്ന നാടന്‍ കലാപരിപാടികളും ഉണ്ടാകും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ശശിധരന്‍ ഗോപാല്‍, സെക്രട്ടറി ഷനോജ് ടി.ജെ., ട്രഷറര്‍ എസ്.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod