കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം

Posted on: 04 Sep 2015കാഞ്ഞങ്ങാട്: ജില്ലയില്‍ അടുത്തിടെ ഉണ്ടായ ആക്രമസംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ പോലീസ് നടപടിയെടുക്കണമെന്ന് എഫ്.ഡി.സി.എ. ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലീസില്‍ ക്രമസമാധാനച്ചുമതലയും കുറ്റാന്വേഷണവും വേര്‍തിരിച്ച് നല്‍കിയാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഭാരവാഹികള്‍ ചുണ്ടിക്കാട്ടി.
ഭാരവാഹികളായ ടി.കെ.ഹുസൈന്‍, കെ.കെ.സുഹൈല്‍, സാദിഖ് ഉളിയില്‍, കെ.മുഹമ്മദ് ഷാഫി, സി.എച്ച്.മുത്തലിബ്, ഇ.ചന്ദ്രശേഖരന്‍ നായര്‍, അഡ്വ. അഹമ്മദ്കുട്ടി പുത്തലത്ത്, പി.ജെ.തോമസ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod