ഗണേശസ്തുതികളില്‍ ലയിച്ച് ഗൗരിശങ്കര ക്ഷേത്രം

Posted on: 04 Sep 2015പെരിയ: പെരിയോക്കി ഗൗരിശങ്കരക്ഷേത്രം വ്യാഴാഴ്ച ഗണേശസ്തുതികളാലും പ്രാര്‍ഥനകളാലും മുഖരിതമായി. ക്ഷേത്രത്തില്‍ 108 നാളികേരങ്ങള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള മഹാഗണപതിഹോമം നടന്നു. തുടര്‍ന്ന് ഏകാദശ രുദ്രാഭിഷേകവും നടന്നു. ക്ഷേത്ര ഊട്ടുപുരയിലെ കിണറിലുണ്ടായ അശുദ്ധിക്കുള്ള പരിഹാരകര്‍മങ്ങളുടെ ഭാഗമായിട്ടാണ് മഹാഗണപതി ഹോമവും മറ്റു ചടങ്ങുകളും ഒരുക്കിയത്. നൂറുകണിക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്ത കൂട്ടപ്രാര്‍ഥനയോടെ ചടങ്ങുകള്‍ സമാപിച്ചു. ചടങ്ങുകള്‍ക്ക് കെ.യു.ദാമോദരതന്ത്രി കാര്‍മികത്വം വഹിച്ചു.

More Citizen News - Kasargod