പള്ളിക്കര തോക്ക് കേസിന്റെ 41-ാം വാര്‍ഷികം ഇന്ന്‌

Posted on: 04 Sep 2015നീലേശ്വരം: പള്ളിക്കര തോക്ക് കേസിന്റെ 41-ാം വാര്‍ഷികം വെള്ളിയാഴ്ച. 1974 സപ്തംബര്‍ നാലിന് നീലേശ്വരം പള്ളിക്കരയിലാണ് സംഭവം നടന്നത്. ബസ് ചാര്‍ജ് വര്‍ധനയ്‌ക്കെതിരെ കെ.എസ്.വൈ.എഫ്. നടത്തിയ സമരമാണ് കേസിന്റെ കാരണം. സമരക്കാരെ അടിച്ചമര്‍ത്തുന്നതിനിടയില്‍ പോലീസിന്റെ തോക്ക് കാണാതായി. ഒടുവില്‍ കിണറ്റില്‍നിന്ന് തോക്ക് കണ്ടെടുത്തു. എം.വി.രാഘവന്‍ കേസിലെ പ്രധാന പ്രതിയായിരുന്നു. എം.വി.ആര്‍. ഇല്ലാത്ത ആദ്യത്തെ വാര്‍ഷികമാണ് വെള്ളിയാഴ്ച നടക്കുന്നത്. സി.എം.പി.യുടെ യുവജന സംഘടനയായ കെ.എസ്.വൈ.എഫ്. ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് ദിനാചരണം നടത്തുമെന്ന് ജില്ലാ സെക്രട്ടറി ടി.വി.ഉമേശന്‍ അറിയിച്ചു.

More Citizen News - Kasargod