സി.പി.എമ്മും ബി.ജെ.പി.യും ജനങ്ങളെ വെല്ലുവിളിക്കുന്നു -ഡീന്‍ കുര്യാക്കോസ്‌

Posted on: 04 Sep 2015കുണ്ടംകുഴി: നാട്ടില്‍ സമാധാനമുണ്ടാക്കേണ്ട പൊതുപ്രവര്‍ത്തകര്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി അക്രമരാഷ്ട്രീയം നടപ്പാക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സി.പി.എം.-ബി.ജെ.പി. അക്രമരാഷ്ട്രീയത്തിനെതിരെ ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുണ്ടംകുഴിയില്‍ സംഘടിപ്പിച്ച ജനജാഗ്രതാസദസ്സ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയത്തിനെതിരെ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രചാരണപരിപാടി നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് അറിയിച്ചു. ബേഡഡുക്ക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.രാഘവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ്, കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് മാടക്കല്ല്, ഡി.സി.സി. അംഗം ഇ.മാധവന്‍ നായര്‍, ടി.രാഘവന്‍, ഇ.കുഞ്ഞിക്കൃഷ്ണന്‍ നായര്‍, ബാലന്‍ മുന്നാട്, ചന്ദ്രന്‍ കരിച്ചേരി, കുഞ്ഞിക്കൃഷ്ണന്‍ മാടക്കല്ല്, രതീഷ് ബാബു ബേഡകം, രാജന്‍ പറയംപള്ളം, അബ്ബാസ് ബേഡകം, ഉദയന്‍ പെര്‍ളടുക്കം, ഇബ്രാഹിം കളരിയടുക്കം, എ.ദാമോദരന്‍, യുനൈസ് ബേഡകം, മജീദ് കുറ്റിക്കോല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod