അധ്യാപകരുടെ നിസ്സഹകരണം: ഐ.എസ്.എം. സന്ദര്‍ശനം മുടങ്ങി

Posted on: 04 Sep 2015കാസര്‍കോട്: സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് പഠനപ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രയാസങ്ങളില്‍ പിന്തുണ നല്കുന്നതിനായി രൂപവത്കരിച്ച ഐ.എസ്.എം. (ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍) സന്ദര്‍ശനം ഭൂരിഭാഗം സ്‌കൂളുകളിലും നടന്നില്ല. ഒരു ഉപജില്ലയില്‍ മൂന്ന് സ്‌കൂളുകള്‍ വീതം ആദ്യത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളിലാണ് ഐ.എസ്.എം. സന്ദര്‍ശനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ കെ.എസ്.ടി.എ. അനുകൂല അധ്യാപകര്‍ സന്ദര്‍ശനം ബഹിഷ്‌കരിക്കുകയായിരുന്നു. കാസര്‍കോട്ട് 21 സ്‌കൂളുകളില്‍ ഭൂരിഭാഗം സ്‌കൂളുകളിലും സന്ദര്‍ശനം നടന്നിരുന്നില്ലെന്ന് കെ.എസ്.ടി.എ. അവകാശപ്പെടുന്നു. അധ്യാപകദ്രോഹനടപടികള്‍ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിന്റെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഐ.എസ്.എം. സന്ദര്‍ശനത്തില്‍നിന്ന് കെ.എസ്.ടി.എ. വിട്ടുനിന്നത്. ശനിയാഴ്ച ആരംഭിക്കുന്ന അധ്യാപക കലോത്സവം ബഹിഷ്‌കരിക്കുമെന്നും കെ.എസ്.ടി.എ. അറിയിച്ചു.

More Citizen News - Kasargod