ലൈബ്രറിഹാളിനെ ക്ലാസ്മുറികളാക്കണം

Posted on: 04 Sep 2015കാസര്‍കോട്: ഗവ. കോളേജില്‍ പുതിയ ലൈബ്രറി കെട്ടിടം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ ഉപയോഗിക്കാതെ കിടക്കുന്ന പഴയ ലൈബ്രറി ഹാള്‍ ക്ലാസ്‌റൂമുകളായി പുനര്‍നിര്‍മിക്കണമെന്ന് കോളേജ് വികസനസമിതിയോഗം ആവശ്യപ്പെട്ടു. പല വിഷയങ്ങള്‍ക്കും സ്ഥിരമായി ക്ലാസ് മുറികളില്ലാത്ത അവസ്ഥയാണ്. പുതുതായി അനുവദിച്ച മലയാളം, കൊമേഴ്‌സ് ക്ലാസുകള്‍ താത്കാലികമായി ഒരുക്കിയ സ്ഥലങ്ങളിലാണ് നടത്തുന്നത്. വലിയ ലൈബ്രറി ഹാളിനെ ആറു മുറികളാക്കി മാറ്റുന്നതിനൊപ്പം ആവശ്യമായ ഫര്‍ണിച്ചറും ഒരുക്കണം. ലഭ്യമായ യു.ജി.സി. ഫണ്ട് ഉപയോഗപ്പെടുത്തി ഉടനെ നിര്‍മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി കളക്ടര്‍ ബാലകൃഷ്ണന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പൂര്‍വവിദ്യാര്‍ഥിസംഘം പ്രസിഡന്റ് സി.എല്‍.ഹമീദ്, സ്മിത പാര്‍വതി, ബാലകൃഷ്ണന്‍, കെ.കൃഷ്ണന്‍, ഡോ. മുഹമ്മദ് നൂറുല്‍ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod