ഡോ. അംബേദ്കര്‍ സ്‌കൂളില്‍ മധുരം മലയാളം

Posted on: 04 Sep 2015കാഞ്ഞങ്ങാട്: പെരിയയിലെ ഡോ. അംബേദ്കര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 'മധുരം മലയാളം' പദ്ധതി തുടങ്ങി. ഡോ. അംബേദ്കര്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, ബി.എഡ്. കോളേജ് എന്നിവിടങ്ങളിലാണ് മധുരം മലയാളം പദ്ധതിവഴി മാതൃഭൂമിയെത്തുക. മെട്രോഗ്രൂപ്പിന്റെയും ഡോ. അംബേദ്കര്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റിന്റെയും ചെയര്‍മാനായ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡര്‍ ഷിഫ്‌നാ പി.മുഹമ്മദും മറ്റുകുട്ടികളും ചേര്‍ന്ന് മെട്രോ മുഹമ്മദ് ഹാജിയില്‍നിന്ന് മാതൃഭൂമി പത്രം ഏറ്റുവാങ്ങി. നിത്യവുമുള്ള പത്രവായന അച്ചടക്കമുള്ള ജീവിതം കെട്ടിപ്പടുക്കുന്നതിലേക്കെത്തിക്കുമെന്നും അത് മാതൃഭൂമിയിലൂടെയാകുമ്പോള്‍ സമത്വചിന്തകൂടി ഉണ്ടാക്കിയെടുക്കാമെന്നും മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.വിനോദ്ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്യൂറോ ചീഫ് കെ.ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബി.എഡ്.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍.രാമസ്വാമി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. അജിതമോള്‍, എ.ദാമോദരന്‍ മാസ്റ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.വിപുലാറാണി, പ്രഥമാധ്യാപകന്‍ പി.ബാലകൃഷ്ണന്‍, മാതൃഭൂമി അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ഷിനുകുമാര്‍, സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, സെയില്‍സ് ഓര്‍ഗനൈസര്‍ ബാബു തോമസ്, പെരിയ ലേഖകന്‍ അനില്‍ പുളിക്കാല്‍, ഏജന്റുമാരായ പി.കെ.ജോസ് കല്യോട്ട്, എം.രാധാകൃഷ്ണന്‍ ഇരിയ എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod