68 വര്‍ഷമായി മീന്‍വില്പന; ചിരുതേയി അമ്മയ്ക്ക് നാടിന്റെ ആദരം

Posted on: 04 Sep 2015കാഞ്ഞങ്ങാട്: 68 വര്‍ഷമായി മീന്‍വില്പന നടത്തുന്ന മുത്തശ്ശിയെ നാട്ടുകാര്‍ ആദരിച്ചു. ആനക്കല്ല് യുവധാര ക്ലബ് പ്രവര്‍ത്തകരാണ് അമ്പലത്തറ ടൗണില്‍ മീന്‍വില്പന നടത്തുന്ന 88-കാരി ചിരുതേയി അമ്മയെ ഓണാഘോഷച്ചടങ്ങില്‍ ആദരിച്ചത്. 20-ാം വയസ്സ് മുതല്‍ അമ്പലത്തറ ടൗണില്‍ മീന്‍ വില്പനക്കാരിയാണ് അജാനൂര്‍ മാണിക്കോത്തെ ചിരുതേയി അമ്മ.
അമ്പലത്തറയിലെ വ്യാപാരിയായ ടി.ഇ.മുഹമ്മദ് ഹാജി, ബാര്‍ബര്‍ തൊഴിലാളിയായ കെ.നാരായണന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. പ്രദേശത്തെ 70 പിന്നിട്ട മുഴുവന്‍പേര്‍ക്കും ക്ലബ് ഓണപ്പുടവ സമ്മാനിച്ചു. സി.പി.എം. ബേളൂര്‍ ലോക്കല്‍ സെക്രട്ടറി എ.സുകുമാരന്‍ ഉദ്ഘാടനംചെയ്തു. ക്ലബ് പ്രസിഡന്റ് മണി ബ്ലൂത്തൂര്‍ അധ്യക്ഷതവഹിച്ചു.

More Citizen News - Kasargod