ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Posted on: 04 Sep 2015കാസര്‍കോട്: കാസര്‍കോട് ഗവ. ഐ.ടി.ഐ.യില്‍ വിവിധ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഏഴിന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. റിപ്പെയര്‍ ആന്‍ഡ് മെയിന്റനന്‍സ് ഓഫ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റി പെരിഫ്രല്‍സ് (രണ്ട് ഒഴിവ്), കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് (ഒരൊഴിവ്), മള്‍ട്ടിമീഡിയ ആന്‍ഡ് വെബ്‌പേജ് ഡിസൈനിങ് (രണ്ട് ഒഴിവ്) എന്നീ വിഷയങ്ങളില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് അതത് വിഷയത്തിലുള്ള ഡിഗ്രിയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. സര്‍വേയര്‍ (ഒരൊഴിവ്) സിവില്‍ എന്‍ജിനീയറിങ്ങിലുള്ള ഡിഗ്രിയോ ഡിപ്ലോമയോ ആണ് യോഗ്യത. എ.സി.ഡി. ഇന്‍സ്ട്രക്ടര്‍ (ഒരൊഴിവ്) യോഗ്യത കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഒഴികെയുള്ള എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

More Citizen News - Kasargod