മാലോത്ത് വില്ലേജില്‍ മിച്ചഭൂമി പതിച്ചുകൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Posted on: 04 Sep 2015കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ മാലോത്ത് വില്ലേജില്‍ സര്‍വെ നം. 147/7എയില്‍ ഉള്‍പ്പെട്ട 1.15 ഏക്കര്‍ മിച്ചഭൂമി ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്ക് പതിച്ച് നല്‍കുന്നതിന് ജില്ലാ കളക്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപന നം. എച്ച്6/19487/2015, തീയതി 19.08.2015, കാസര്‍കോട് എന്നിവ രേഖപ്പെടുത്തി നിശ്ചിതഫോറത്തിലാണ് (ഫോറം നം. 17) അപേക്ഷ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഈ മാസം 10 വരെ കളക്ടറേറ്റില്‍ സ്വീകരിക്കും. ഒരു ഏക്കറിന് 200 രൂപയാണ് ഉദ്ദേശ ക്രയവില. അപേക്ഷയില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല.

More Citizen News - Kasargod