വിദ്യാഭ്യാസമന്ത്രി നാളെ ജില്ലയില്‍

Posted on: 04 Sep 2015കാസര്‍കോട്: വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ബദിയടുക്കയില്‍ കവി കയ്യാര്‍ കിഞ്ഞണ്ണറേ സ്മാരക ലൈബ്രറി ഉദ്ഘാടനവും നാലിന് ചെര്‍ക്കളയില്‍ ചെങ്കള ഗ്രാമപ്പഞ്ചായത്ത് ലൈബ്രറി ഉദ്ഘാടനവും അഞ്ച് മണിക്ക് ആലംപാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ തറക്കല്ലിടലും മന്ത്രി നിര്‍വഹിക്കും.

More Citizen News - Kasargod