ജില്ലാ വനിതാ കായികമേള നാളെ തുടങ്ങും

Posted on: 04 Sep 2015കാസര്‍കോട്: രാജീവ് ഗാന്ധി ഖേല്‍ അഭിയാന്റെ ഭാഗമായുള്ള ജില്ലാതല വനിതാ കായികമേള അഞ്ച്, 15, 16 തീയതികളില്‍ നടക്കും. അഞ്ചിന് നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളും പാലാവയല്‍ സ്വിമ്മിങ് പൂളില്‍ നീന്തല്‍ മത്സരങ്ങളും നടക്കും. 15-ന് കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഗ്രൗണ്ടില്‍ ഹാന്‍ഡ്‌ബോള്‍, ടെന്നീസ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, കബഡി, ഖൊ-ഖൊ, വോളിബോള്‍ മത്സരങ്ങള്‍ നടക്കും. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹോക്കി മത്സരങ്ങളും നടക്കും. 16-ന് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സ്.
2015 ഡിസംബര്‍ 31-ന് 25 വയസ്സ് പൂര്‍ത്തിയാകാത്തവരും 1991 ജനവരി ഒന്നിനോ ശേഷം ജനിച്ചവര്‍ക്കോ ആണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അര്‍ഹത. വിദ്യാര്‍ഥിനികള്‍ അവരുടെ ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. വിദ്യാര്‍ഥിനികളല്ലാത്തവര്‍ അവരുടെ ജനന തീയതി, വിലാസം എന്നിവ തെളിയിക്കുന്ന അതത് പഞ്ചായത്ത് അല്ലെങ്കില്‍ മുനിസിപ്പല്‍ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

More Citizen News - Kasargod