ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ചെറുവത്തൂരില്‍; സംഘാടകസമിതിയായി

Posted on: 04 Sep 2015ചെറുവത്തൂര്‍: ജില്ലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ ചെറുവത്തൂര്‍ ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും. ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിന് സംഘാടകസമിതി രൂപവത്കരിച്ചു.
സംഘാടകസമിതി രൂപവത്കരണ യോഗം വി.നാരായണന്‍ ഉദ്ഘാടനംചെയ്തു. സജീവന്‍ കാരക്കടവത്ത് അധ്യക്ഷതവഹിച്ചു. കൃഷ്ണന്‍ പത്താനത്ത്, വി.കൃഷ്ണന്‍, എ.നാരായണന്‍, ഒ.ഉണ്ണിക്കൃഷ്ണന്‍, കെ.വാസു, കെ.ബാലകൃഷ്ണന്‍, പി.വി.ജനാര്‍ദനന്‍, വി.വി.സുരേശന്‍, കെ.സുകുമാരന്‍, കെ.പി.കുമാരന്‍, മാടായി കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.നാരായണന്‍ (ചെയ.), ഒ.ഉണ്ണിക്കൃഷ്ണന്‍ (ജന.കണ്‍.). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.

More Citizen News - Kasargod