സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെപോയി

Posted on: 03 Sep 2015ചെറുവത്തൂര്‍: മട്ടലായി-ഞാണങ്കൈ ഇറക്കത്തില്‍ സ്‌കൂട്ടര്‍യാത്രക്കാരിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെപോയി. എന്‍.ആര്‍.ഇ.ജി. എന്‍ജിനീയര്‍ കൊടക്കാട് വേങ്ങാപ്പാറയിലെ ഗിരിജയ്ക്കാണ് പരിക്കേറ്റത്. പിലിക്കോട് ഗ്രാമപ്പഞ്ചായത്തില്‍ ജോലിചെയ്യുന്ന ഗിരിജ ചൊവാഴ്ച വൈകിട്ട് 5.30-ഓടെ കാലിക്കടവില്‍നിന്ന് ചെറുവത്തൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തലയിടിച്ചുവീണ് സാരമായി പരിക്കേറ്റ ഗിരിജയെ പരിയാരം മെഡിക്കല്‍ കോളേജിലും പിന്നീട് മംഗലാപുരത്തെ ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

More Citizen News - Kasargod