28 കുപ്പി വിദേശമദ്യം പിടികൂടി

Posted on: 03 Sep 2015



കുമ്പള: ബൈക്കില്‍ കടത്തുകയായിരുന്ന 28 കുപ്പി കര്‍ണാടകനിര്‍മിത വിദേശമദ്യം കുമ്പള എക്‌സൈസ് അധികൃതര്‍ പിടികൂടി. കനിയാലയിലെ ശ്രീധര ഭണ്ഡാരി (27)ക്കെതിരെ കേസെടുത്തു. രഹസ്യവിവരത്തെത്തുടര്‍ന്ന് എത്തിയ എക്‌സൈസ് സംഘത്തെ തട്ടിമാറ്റി യുവാവ് കനിയാലപ്പുഴയില്‍ ചാടിരക്ഷപ്പെട്ടു. 180 മി.ലി. ഉള്‍ക്കൊള്ളുന്ന 28 കുപ്പികളിലായിരുന്നു മദ്യം. ചൊവ്വാഴ്ച ആറരയ്ക്കാണ് സംഭവം.

More Citizen News - Kasargod